‘സ്ത്രീകൾ വീടുകളിൽ ഒതുങ്ങേണ്ടവരല്ല’: കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സതീശൻ
ഷീബ വിജയൻ
സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അത് പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ലെന്നും 19-ാം നൂറ്റാണ്ടിലോ മറ്റോ പറയേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കേണ്ടവരല്ല, മറിച്ച് മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുക്കേണ്ടവരാണെന്ന പുരോഗമനപരമായ അഭിപ്രായമാണ് ഉള്ളതെന്നും കാന്തപുരം ഇസ്‍ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകന്റെ ഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നും ആഇശ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഖലീഫ ഉമറിന്റെ സദസ്സിൽ മഹ്ർ കുറയ്ക്കാനുള്ള തീരുമാനത്തെ ഒരു സ്ത്രീ ചോദ്യം ചെയ്തപ്പോൾ ഖലീഫ അത് അംഗീകരിച്ച ചരിത്രവും ഓർമ്മിപ്പിച്ചു. സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് തടയാനാണ് പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും, സ്വന്തം മതകാര്യങ്ങളിൽ സംസാരിക്കാൻ തനിക്ക് പൂർണ്ണ അധികാരമുണ്ടെന്നുമായിരുന്നു കാന്തപുരത്തിന്റെ വാദം.
asdadsadsas

