ബഹ്‌റൈനിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ പ്രാദേശിക വിപണിയിലെ ഇന്ധനവില നിശ്ചയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സമിതി നടപ്പു മാസമായ സെപ്റ്റംബറിലെ ഇന്ധനനിരക്കുകൾ പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസൃതമായി, അംഗീകൃത പ്രൈസിംഗ് മെക്കാനിസം തത്ത്വങ്ങൾ പാലിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 2 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ജായിദ് (91) പെട്രോളിന് ലിറ്ററിന് 0.225 ബഹ്‌റൈനി ദീനാറും മുംതാസ് പ്രീമിയം (95) പെട്രോളിന് ലിറ്ററിന് 0.247 ബഹ്‌റൈനി ദീനാറുമാണ് വില. സൂപ്പർ (98) പെട്രോൾ ലിറ്ററിന് 0.380 ബഹ്‌റൈനി ദീനാർ നിരക്കിലും ഡീസൽ ലിറ്ററിന് 0.229 ബഹ്‌റൈനി ദീനാർ നിരക്കിലും ലഭ്യമാകും.

സ്വദേശികളായ ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തടസ്സമില്ലാതെ തുടരുമെന്ന് സമിതി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തിൽ വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed