ഇറാനിൽ യു.എസ് ആക്രമണം: 15 സിവിലിയന്മാർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

തെക്കൻ ഇറാനിലും ഖുസെസ്ഥാൻ പ്രവിശ്യയിലും യു.എസ് നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ 15 സിവിലിയന്മാർ കൊല്ലപ്പെട്ടു. സിരികിന് സമീപം വിവാഹച്ചടങ്ങിന് നേരെ നടന്ന ആക്രമണത്തിൽ 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ജോർദാൻ, ബഹറൈൻ, കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.

തങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ വ്യോമ പ്രതിരോധ കേന്ദ്രങ്ങളെയും റഡാറുകളെയുമാണ് ലക്ഷ്യമിട്ടതെന്ന് യു.എസ് വ്യക്തമാക്കിയപ്പോൾ, അമേരിക്കയ്ക്ക് മറക്കാനാവാത്ത പാഠങ്ങൾ നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി.

article-image

asdscvcd

You might also like

  • Lulu Exchange
  • Straight Forward

Most Viewed