ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോണുകൾ പ്രതിരോധ സേന തകർത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്നലെ രാത്രി എത്തിയ ഇറാനിയൻ ഡ്രോണുകൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജീകരണത്തോടെ ഉയർന്ന ജാഗ്രത തുടരുകയാണെന്ന് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ വ്യോമ പ്രതിരോധ വിഭാഗമാണ് ആക്രമണത്തെ വിജയകരമായി ചെറുത്തുതോൽപ്പിച്ചത്.

ഇറാനും അമേരിക്കയുമായുള്ള സംഘർഷം വീണ്ടും പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed