മെസ്സി വരുമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
ഷീബ വിജയൻ
ലയണൽ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) ഉടൻ നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ ശുപാർശയിൽ തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. കൂടാതെ, സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജി.എസ്.ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷണപരിധിയിൽ വരും. കായിക വകുപ്പ് റിപ്പോർട്ട് കൈമാറി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി.
bdsdsdseqws

