നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: നേപ്പാളിലുണ്ടായ വൻ പ്രളയത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്‌റൈൻ രാജ്യത്തിന്റെ അനുശോചനവും സഹതാപവും അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ നേപ്പാൾ എംബസി സന്ദർശിച്ചു.
മനാമയിലെ എംബസിയിൽ എത്തിയ മന്ത്രി, ബഹ്‌റൈനിലെ നേപ്പാൾ അംബാസഡർ തീർത്ഥ രാജ് വാഗ്ലെയെ കണ്ട് നേപ്പാൾ സർക്കാരിനെയും ജനങ്ങളെയും അനുശോചനം അറിയിച്ചു. രസുവയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ പ്രളയക്കെടുതിയിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന്റെ ഈ കഠിന സമയത്ത് നേപ്പാളിലെ ജനങ്ങൾക്ക് ബഹ്‌റൈന്റെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തട്ടെയെന്നും ആശംസിച്ചു.
ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ പ്രളയത്തിലും ഉരുൾപൊട്ടലിലും നേപ്പാളിൽ ഇതുവരെ 1,050-ലേറെ പേർ മരണപ്പെട്ടതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നാലായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മേഖലയിൽ തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
aa

