കുവൈത്ത് ഗ്ലോബൽ ഐ.ടി ശൃംഖലയിലേക്ക്

കുവൈത്ത് സിറ്റി : കുവൈത്തും ഗ്ലോബൽ ഐ.ടി ശൃംഖലയിൽ പ്രവേശിക്കുന്നു. ടെറിറ്റോറിയൽ കമ്മ്യൂണിക്കേഷൻ പാത്ത്‌വേ പദ്ധതി നടപ്പാക്കിയാണ് കുവൈത്തിന്റെ ഗ്ലോബൽ ഐ.ടി മേഖലയിലേക്കുള്ള രംഗപ്രവേശം. ഐ.ടി മേഖലയിൽ വൻ ശക്തിയാകാനാണ് ശ്രമമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ്് ഇൻഫർമേഷൻ ടെക്‌നോളജി പബ്ലിക് അതോറിറ്റി ചെയർമാൻ സാലിം അൽ ഉദ്ദേയ്‌ന വ്യക്തമാക്കി.
അമീർ ഷേഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ, ഉപപ്രധാനമന്ത്രി അനസ് അൽ സാലെ എന്നിവരുമായി ഉദ്ദേയ്‌ന കൂടിക്കാഴ്ച നടത്തി. ഈ മേഖലയിൽ കൂടുതൽ വിദേശ സാന്പത്തിക നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ഉദ്ദേയ്‌ന പറഞ്ഞു. കുവൈത്തിന് സാന്പത്തികനേട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ ഭാഗമായി ഏകദേശം 102 മില്യൺ കുവൈത്ത ദിനാർ സമാഹരിക്കാൻ സാധിക്കുമെന്ന് ഉദ്ദേയ്‌ന അമീറിനെ അറിയിച്ചു.