ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെച്ചു; ഇന്ത്യക്കാർക്ക് വർക്കിങ് ഹോളിഡേ വിസ
ഷീബ വിജയൻ
ന്യൂഡൽഹി: ഭാരതവും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാരക്കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒരു ദശാബ്ദത്തിന് ശേഷം ഈ വർഷം മാർച്ചിൽ പുനരാരംഭിച്ച ചർച്ചകൾക്കൊടുവിലാണ് കരാർ അന്തിമമായത്. യുകെ, ഒമാൻ എന്നിവയ്ക്ക് ശേഷം ഈ വർഷം ഇന്ത്യ ഒപ്പിടുന്ന മൂന്നാമത്തെ പ്രധാന വ്യാപാരക്കരാറാണിത്.
കരാർ നിലവിൽ വരുന്നതോടെ ന്യൂസിലൻഡിൽ നിന്നുള്ള ഇറക്കുമതി തീരുവയിൽ 95 ശതമാനം ഇളവ് ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 1000 ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടിയ 'വർക്കിങ് ഹോളിഡേ വിസ' അനുവദിക്കാനും കരാറിൽ തീരുമാനമായിട്ടുണ്ട്. ഐടി, ടൂറിസം, നിർമ്മാണ മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു.
aaedfssefdds
