മോഡേൺ എക്സ്ചേഞ്ച് ബജറ്റ് സെമിനാർ സംഘടിപ്പിക്കുന്നു

മനാമ : പ്രമുഖ ധന വിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ബജറ്റ് വിഷയത്തിൽ ഫെബ്രുവരി 6ന് ഹൂറയിലെ അഷ്റഫ്സ് ബിസിനസ് സെന്ററിൽ വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിലെ സാന്പത്തിക വിദഗ്ദ്ധനനായ തുഷാർ അറോറ, ടാക്സ് കൺസൽട്ടന്റും, ചാർട്ടേർഡ് അക്കൗണ്ടന്റുമായ കിരിത്ത് മെഹ്ത എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് ബജറ്റ് വിഷയവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർക്കാനുള്ള അവസരമാണ് സെമിനാർ നൽകുന്നത്. 2015ലാണ് മോഡേൺ എക്സ്ചേഞ്ച് ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പ് നൽകികൊണ്ട് മോഡേൺ എക്സ്ചേഞ്ചിന്റെ 17 ശാഖകളാണ് ഇപ്പോൾ ബഹ്‌റൈനിൽ പ്രവർത്തിക്കുന്നത്. മോഡേൺ എക്സ്ചേഞ്ചിലൂടെ പണം അയക്കുന്നവർക്ക് സൗജന്യ ഇൻഷൂറൻസ് പരിരക്ഷയും നൽകുന്നതിനോടൊപ്പം പണം അയച്ചത് ഉറപ്പുവരുത്തുന്നതിനുള്ള എസ്.എം.എസ് സേവനങ്ങളും ഉപഭോക്താവിന് നൽകുന്നുണ്ട്.