650 കോ­ടി­ ദി­നാ­റി­ന്റെ­ കമ്മി­ ബജറ്റിന് കു­വൈ­ത്ത് മന്ത്രി­സഭയു­ടെ­ അംഗീ­കാ­രം


കുവൈത്ത് സിറ്റി : അടുത്ത സാന്പത്തിക വർഷം (2018- 2019) 650 കോടി ദിനാർ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 1500 കോടി ദിനാർ വരുമാനവും 2000കോടി ദിനാർ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഭാവി തലമുറയ്ക്കുള്ള നിധിയിലേക്ക് നീക്കിവെക്കേണ്ട നിർബന്ധ വിഹിതം കൂടിയായാൽ കമ്മി 650 കോടി ദിനാറാകും. കമ്മി ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നൽ‍കിയതെന്ന് ധനമന്ത്രി നയിഫ് എൽ ഹജ്രഫാണ് മാധ്യമങ്ങളെ അറിയിച്ചത്. 

എണ്ണവരുമാനം 13.3 ബില്ല്യൺ കുവൈത്ത് ദിനാറും എണ്ണ ഇതര വരുമാനം 1.77 ബില്ല്യൺ ദിനാറുമാണ് കണക്കാക്കുന്നത്. വീപ്പയ്ക്ക് ശരാശരി 45 ഡോളർ മുതൽ 50 ഡോളർ വരെ (പ്രതിദിനം 2.8 മില്ല്യൺ വീപ്പ എണ്ണ) എന്ന തോതിലാണ് എണ്ണവില കണക്കാക്കിയിരിക്കുന്നത്. 

എണ്ണ വരുമാനം 2017- 18 സാന്പത്തിക വർഷത്തെക്കാൾ 13.7 ശതമാനം വർദ്ധിച്ചു. 2016−ൽ നടപ്പിൽ ‍‍വരുത്തിയ സാന്പത്തിക നിയന്ത്രണവും എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള പുതിയ പദ്ധതികളും നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് എണ്ണ ഇതര വരുമാനത്തിൽ വർദ്ധന യുണ്ടായത്. 2021 വരെയും സാന്പത്തികച്ചെലവ് 20 ബില്ല്യൺ ദിനാർ കവിയരുതെന്നുള്ള മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. 

വരുമാനത്തിന്റെ 73 ശതമാനവും സർക്കാർ ജീവനക്കാരുടെ ശന്പളത്തിനും സബ്‌സിഡിക്കുമായിട്ടാണ് നീക്കിവെക്കുന്നത്. 18 ശതമാനം മാത്രമാണ് നിർമ്‍മാണ പദ്ധതികൾക്കായി ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed