ശ്വാസതടസ്സം: സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ഷീബ വിജയൻ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ശ്വാസതടസ്സത്തെ തുടർന്ന് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അവരെ ആശുപത്രിയിൽ എത്തിച്ചത്. ഡൽഹിയിലെ കടുത്ത ശൈത്യവും വർദ്ധിച്ചുവരുന്ന വായുമലിനീകരണവുമാണ് ആരോഗ്യനില മോശമാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മരുന്നുകളോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം അവർക്ക് ആശുപത്രി വിടാനാകും. ഡൽഹിയിലെ വായു ഗുണനിലവാരം (AQI) 400-ന് മുകളിൽ തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

article-image

gfgdfsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed