ഉസ്മാൻ ഖവാജ വിരമിക്കുന്നു; സിഡ്നിയിലേത് അവസാന പോരാട്ടം
ഷീബ വിജയൻ
സിഡ്നി: ഓസ്‌ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ സിഡ്നി ടെസ്റ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് താരം വ്യക്തമാക്കി. തന്റെ ഫസ്റ്റ് ക്ലാസ് കരിയറിന് തുടക്കമിട്ട സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്നെ അന്താരാഷ്ട്ര കരിയറും അവസാനിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഖവാജ പ്രതികരിച്ചു.
2011-ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഖവാജ, 15 വർഷം നീണ്ട കരിയറിൽ 87 ടെസ്റ്റുകളിൽ നിന്നായി 16 സെഞ്ചുറികളടക്കം 6,000-ലധികം റൺസ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 40 മത്സരങ്ങളിൽ നിന്ന് 1,500-ലേറെ റൺസും അദ്ദേഹം സ്വന്തമാക്കി. സമീപകാലത്ത് ഓസീസ് ബാറ്റിങ് നിരയിലെ ഏറ്റവും വിശ്വസ്തനായ താരങ്ങളിൽ ഒരാളായിരുന്നു ഖവാജ.
zcdxdcxxdczz