വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സർക്കാർ സഹായം; താലൂക്ക് അടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്കുകൾ
ഷീബ വിജയൻ
അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ കൈവശമില്ലാത്തവർക്ക് അവ സൗജന്യമായി ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുജനങ്ങളെ സഹായിക്കാനായി പ്രാദേശികാടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കും. അക്ഷയ സെന്ററുകൾ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിനോടും, കെ-സ്മാർട്ട് വഴി സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വൈകുകയാണെങ്കിൽ നേരിട്ട് പഞ്ചായത്ത് വഴി ലഭ്യമാക്കാൻ തദ്ദേശ വകുപ്പിനോടും ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസർമാരുടെ ഒഴിവുകൾ രണ്ട് ദിവസത്തിനകം നികത്താനും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും അവധിയും നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
fggfgd

