ആന്ധ്രയിൽ എണ്ണക്കിണറിലെ തീപിടിത്തം തുടരുന്നു; 600 ഓളം പേരെ ഒഴിപ്പിച്ചു
ഷീബ വിജയൻ
അമരാവതി: ആന്ധ്ര പ്രദേശിലെ കൊണസീമ ജില്ലയിലുള്ള എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായില്ല. ഒഎൻജിസിയുടെ മോറി-5 എന്ന കിണറിൽ അറ്റകുറ്റപ്പണികൾക്കിടെ ഗ്യാസ് ലീക്ക് ഉണ്ടായതാണ് അപകടകാരണം. ഏകദേശം 20 മീറ്ററോളം ഉയരത്തിലാണ് തീ ജ്വലിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ഗ്രാമങ്ങളിൽ നിന്ന് 600 ഓളം പേരെ പൂർണ്ണമായി ഒഴിപ്പിച്ചു.
ഡൽഹിയിൽ നിന്നുള്ള ഒഎൻജിസി വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീയുടെ തീവ്രതയിൽ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഒരു കിലോമീറ്റർ പരിധി ‘നോ സോൺ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് നിലവിൽ ഈ കിണറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
dsdsadssad

