മൂന്ന് മണ്ഡലങ്ങളിൽ നിന്ന് ക്ഷണം; നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ
ഷീബ വിജയൻ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി തന്നെ സമീപിച്ചതായും ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഏത് പാർട്ടിയാണ് തന്നെ സമീപിച്ചതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഗാന്ധിയൻ പാതയിൽ മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കാൻ അവസരം ലഭിച്ചാൽ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, മുൻപ് തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന പുതിയ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിസന്ധിയിലാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് അതിജീവിത പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
awsasddsa

