വെനസ്വേലയിലെ സൈനിക നീക്കം; സ്വർണ്ണവില കുതിക്കുന്നു: വിപണിയിൽ അനിശ്ചിതാവസ്ഥ
ഷീബ വിജയൻ
വെനസ്വേലയിലെ സൈനിക നീക്കം ആഗോള സാമ്പത്തിക വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനും വെള്ളിക്കും ഡിമാൻഡ് വർധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,370 ഡോളറിനടുത്തെത്തി. കേരളത്തിൽ പവൻ വില 99,600 രൂപയായി തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സ്വർണ്ണവില 10 ഗ്രാമിന് 1,40,000 രൂപയിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. കയറ്റുമതി പാതകളിലെ തടസ്സങ്ങൾ വെള്ളിവിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽ എണ്ണ കമ്പനികളുടെ ഓഹരികൾ സമ്മർദം നേരിട്ടേക്കാം.
adsadfsasd

