ചക്രവാതച്ചുഴി: കേരളത്തിൽ വെള്ളി മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
ഷീബ വിജയൻ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത്. ചക്രവാതച്ചുഴി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്നതോടെ തമിഴ്‌നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
QWEQWEQW

