ഇന്ത്യയിലേക്ക് ലോകകപ്പിനില്ല; കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
ഷീബ വിജയൻ
ഐപിഎല്ലിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് രംഗത്ത്. അടുത്ത മാസം ഇന്ത്യയിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിക്കാൻ തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ബോർഡ് അറിയിച്ചു. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്തഫിസുറിനെ ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ഐപിഎൽ സംപ്രേക്ഷണം ബംഗ്ലാദേശിൽ തടയാനും നീക്കമുണ്ട്. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിക്കാനൊരുങ്ങുകയാണ്.
efdsdfsaasdf

