പിണറായി വീണ്ടും മത്സരിക്കും; യുഡിഎഫിന്റെ 100 സീറ്റ് മോഹം വെറും സ്വപ്നം: എ.കെ. ബാലൻ
ഷീബ വിജയൻ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി. പാർട്ടിയിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റാൻ കഴിയുന്നതാണെന്നും അത് ഒന്നിനും തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മത്സരിക്കുന്നത് എൽഡിഎഫിന് വലിയ കരുത്ത് പകരും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ തന്നെയാകും അടുത്ത മുഖ്യമന്ത്രി. ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്നും യുഡിഎഫിന്റെ 100 സീറ്റ് മോഹം വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. വെള്ളാപ്പള്ളി നടേശൻ മുസ്ലിം ലീഗിനെയാണ് വിമർശിച്ചതെന്നും അതിൽ തെറ്റില്ലെന്നും പറഞ്ഞ അദ്ദേഹം, താൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പാലക്കാട് വെച്ച് വ്യക്തമാക്കി.
adfsdfssds

