പേരാമ്പ്ര സീറ്റിനായി കേരള കോൺഗ്രസ് എം; മുന്നണിയിൽ ചർച്ചകൾ സജീവമാകുന്നു
ഷീബ വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സീറ്റ് തങ്ങൾക്ക് നൽകണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോൾ പകരം സീറ്റ് നൽകാമെന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നതായി ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് പറഞ്ഞു. പേരാമ്പ്ര ലഭിച്ചില്ലെങ്കിൽ നാദാപുരം അല്ലെങ്കിൽ തിരുവമ്പാടി സീറ്റുകൾ പരിഗണിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. ഇതിന് പുറമെ തിരുവനന്തപുരം, കുട്ടനാട് സീറ്റുകളിലും പാർട്ടി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ എന്നിവർ വീണ്ടും ജനവിധി തേടുമെന്നും പാർട്ടി അറിയിച്ചു.
dsdsadsasd

