വോട്ടർ പട്ടിക: 'മാപ്പ്' ചെയ്യാത്തവരുടെ വിവരങ്ങൾ വെബ്സൈറ്റിലില്ല; വോട്ടർമാർ ആശങ്കയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കുന്നതിന്റെ (SIR) ഭാഗമായുള്ള ഹിയറിങ് നടപടികൾ ആരംഭിച്ചിട്ടും 'മാപ്പ്' (Map) ചെയ്യാത്തവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കുന്നു. കണ്ടെത്താനാകാത്തവരുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും 19.32 ലക്ഷം വരുന്ന മാപ്പ് ചെയ്യാത്തവരുടെ വിവരങ്ങൾ കമ്മീഷൻ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 2002-ലെ പട്ടികയിൽ പേരില്ലാത്തതും എന്നാൽ എന്യൂമറേഷൻ ഫോം നൽകിയതുമായ വോട്ടർമാരാണ് ഈ വിഭാഗത്തിലുള്ളത്. ബി.എൽ.ഒമാർ നോട്ടീസ് നൽകുമ്പോൾ മാത്രമാണ് പലരും തങ്ങൾ ഈ പട്ടികയിലാണെന്ന വിവരം അറിയുന്നത്. ഹിയറിങ് സമയത്ത് രേഖകൾ ഹാജരാക്കാൻ വോട്ടർമാർ നെട്ടോട്ടമോടുകയാണ്. വിവരങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ രേഖകൾ സമാഹരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും സഹായകരമാകുമായിരുന്നു.

article-image

WSDSSEWESWD

You might also like

  • Lulu Exchange
  • Straight Forward

Most Viewed