ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മൾട്ടിപ്ലക്‌സ് ഇന്ത്യയിൽ; മൈനസ് 28 ഡിഗ്രിയിലും സിനിമ കാണാം
ഷീബ വിജയൻ
ലഡാക്കിലെ ലേയിൽ 11,500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൾട്ടിപ്ലക്‌സ് തിയറ്റർ പ്രവർത്തനമാരംഭിച്ചു. പി.വി.ആർ ഐനോക്സ് നിർമ്മിച്ച ഈ തിയറ്ററിൽ 2K പ്രൊജക്ഷൻ, ഡോൾബി 7.1 സറൗണ്ട് സൗണ്ട് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുണ്ട്. മൈനസ് 28 ഡിഗ്രി സെൽഷ്യസ് വരെയുള്ള കഠിനമായ തണുപ്പിലും കാണികൾക്ക് സുഖകരമായി സിനിമ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിനുള്ളിലെ താപനില ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ഫുഡ് കോർട്ടുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം സിനിമയും ആസ്വദിക്കാവുന്ന ഈ തിയറ്റർ സഞ്ചാരികളുടെയും പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു.
fvbfgfd

