കുംഭമേളയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണം; നടപടിക്കൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ


ഷീബ വിജയൻ

2027-ൽ നടക്കുന്ന അർദ്ധ കുംഭമേളയിൽ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ഹരിദ്വാറിലെ ഗംഗാ ഘട്ടുകളെ നിയന്ത്രിക്കുന്ന ശ്രീ ഗംഗാ സഭയാണ് ഈ ആവശ്യം ഉന്നയിച്ചത്. കുംഭമേള പ്രദേശം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും, അഹിന്ദുക്കൾ തിരിച്ചറിയൽ രേഖകൾ മറച്ചുവെച്ച് താമസിക്കുന്നത് തടയണമെന്നും സഭ പ്രസിഡന്റ് നിതിൻ ഗൗതം ആവശ്യപ്പെട്ടു. തീർത്ഥാടന കേന്ദ്രത്തിന്റെ പവിത്രത നിലനിർത്താൻ ഹരിദ്വാർ മുനിസിപ്പൽ പ്രദേശം നേരത്തെ തന്നെ മദ്യ-മാംസ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഈ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

dfxdfsdfsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed