ഭക്ഷണത്തിൽ തിരിമറി: സൊമാറ്റോ ഓരോ മാസവും ഒഴിവാക്കുന്നത് 5000 ജീവനക്കാരെ
ഷീബ വിജയൻ
ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തട്ടിപ്പിന്റെയും ഭക്ഷണ വിതരണത്തിലെ ക്രമക്കേടുകളുടെയും പേരിൽ പ്രതിമാസം 5000-ത്തോളം ഡെലിവറി പാർട്ണർമാരെ പിരിച്ചുവിടുന്നതായി സി.ഇ.ഒ ദീപിന്ദർ ഗോയൽ വെളിപ്പെടുത്തി. ഓർഡർ ചെയ്ത ഭക്ഷണം ഉപഭോക്താവിന് നൽകാതെ കഴിക്കുക, പണം കൈപ്പറ്റിയ ശേഷം തിരിമറി നടത്തുക തുടങ്ങിയ പരാതികളെത്തുടർന്നാണ് നടപടി. എട്ട് ലക്ഷത്തോളം ജീവനക്കാരുള്ള സൊമാറ്റോയിൽ ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ 'കർമ' എന്ന പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിവറി പാർട്ണർമാർ തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴാണ് കർശനമായ പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടക്കുന്നത്.
dfdfdfdf

