ഗീതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
മനാമ : പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ധലം ഗീതാനന്ദന്റെ ദേഹവിയോഗത്തിൽ ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി അനുശോചിച്ചു. സൽമാനിയയിലെ എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചെയർമാൻ കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
മനാമ : കലാമണ്ധലം ഗീതാനന്ദന്റെ അകാല വിയോഗത്തിൽ ഐ.വൈ.സി.സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. അനുഗ്രഹീത കലാകാരനും, കലയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയുമായിരുന്നു അദ്ദേഹം എന്ന് കമ്മറ്റി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന കാര്യത്തിൽ അദ്ദേഹം എല്ലാവർക്കും ഒരു മാതൃക ആയിരുന്നെന്നും, എ.വൈ.സി.സിയുമായി നല്ല ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

