സർ­ക്കാർ വകു­പ്പു­കളി­ലെ­ ഒഴി­വു­കൾ‍ സ്വദേ­ശി­കൾ­ക്ക് മാ­ത്രം നീ­ക്കി­വെ­ക്കാൻ നി­ർ­ദ്‍ദേ­ശം


കുവൈത്ത് സിറ്റി : രാജ്യത്ത് സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ  സ്വദേശികൾക്ക് മാത്രം നീക്കിവെക്കാൻ  സിവിൽ സർവ്വീസ് കമ്മീഷന്റെ നിർദ്ദേശം. നിലവിൽ  ഇരുപതിനായിരത്തിലേറെ സ്വദേശികളാണ് തൊഴിൽ തേടി കമ്മീഷനിൽ  പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഘട്ടംഘട്ടമായി സർക്കാർ  സർവ്വീസിലെ ഒഴിവുകളിൽ  സ്വദേശികളെ നിയമിക്കാൻ  നീക്കംനടക്കുന്നത്. 

വിവിധ വകുപ്പുകളിലായി രണ്ടായിരത്തോളം സ്വദേശികൾക്ക് ഉടൻ നിയമനമുണ്ടാകുമെന്നും കമ്മീഷൻ  അറിയിച്ചു. സ്വകാര്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പരിശീലനം ആരംഭിച്ചിട്ടുണ്ട്. സ്വദേശികളെ നിർബന്ധമായും സ്വകാര്യകന്പനികളിൽ  നിയമിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed