കുവൈറ്റിൽ ജനവാസ മേഖലയിൽ അവശിഷ്ടങ്ങൾ വീണു; ആറ് പേർക്ക് പരിക്ക്, ആരോഗ്യനില തൃപ്തികരം
പ്രദീപ് പുറവങ്കര I ഗൾഫ്
കുവൈറ്റ് സിറ്റി: വടക്കൻ കുവൈറ്റിലെ ജനവാസ മേഖലയിൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് നിസാര പരിക്കേറ്റതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
അപകടം നടന്നയുടൻ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ രണ്ട് പേർക്ക് സംഭവസ്ഥലത്തു വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. ഒരാളെ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മറ്റുള്ളവർ സ്വയം ചികിത്സ തേടുകയായിരുന്നു. ചില്ലുകൾ കൊണ്ടുള്ള ചെറിയ മുറിവുകൾ, വീഴ്ചയെത്തുടർന്നുള്ള ആഘാതങ്ങൾ, ശബ്ദതരംഗങ്ങൾ കാരണമുണ്ടായ താൽക്കാലിക ശ്രവണ വൈകല്യങ്ങൾ എന്നിവയാണ് പരിക്കേറ്റവരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
aa
