മുനോസ് മിന്നി; കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ


ഷീബ വിജയൻ

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് കൊളംബിയയ്ക്കായി വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയ തന്നെയാണ് ആധിപത്യം പുരർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ ഒന്നും നേടാനായില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് കൊളംബിയ കാത്തിരുന്ന ആ വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് ഇതിലും വലിയൊരു വൻ ജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. ടൂർണമെന്റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കൊളംബിയ പരാജയപ്പെടുത്തിയിരുന്നു.

article-image

EWADSASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed