താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് പേർ കസ്റ്റഡിയിൽ


ഷീബ വിജയൻ

കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. വിദ്യാർത്ഥികൾ സ്കൂളിൽ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോൾ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് ഇത് എത്തിച്ചുനൽകിയതെന്ന് വ്യക്തമായി. പല കുട്ടികൾക്കും ഇത്തരത്തിൽ ഇയാൾ പതിവായി വാറ്റ് ചാരായം എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് മനസിലായതോടെ സ്കൂൾ അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, തന്റെ രണ്ടാനച്ഛൻ നാടൻ ചാരായം വാറ്റുന്നുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും കുട്ടി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻ മലയിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പികളിലായി സൂക്ഷിച്ച 28 ലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തു. എന്നാൽ വിദ്യാർത്ഥിയുടെ രണ്ടാനച്ഛനെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

article-image

asadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed