ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ജൂൺ 28-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ ഇടവക പെരുന്നാൾ ജൂൺ 28 ഞായറാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊണ്ടാടുന്നു. ഇടവകയുടെ കാവൽപിതാക്കന്മാരായ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ അന്നേദിവസം വൈകിട്ട് നടക്കുന്ന വിقدൂസ് മൂന്നിന്മേൽ കുർബാനയോട് കൂടിയാണ് സമുചിതമായി ആഘോഷിക്കുന്നത്. കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികനായ സ്റ്റീഫൻ ജ്ഞാനാമറ്റത്തിൽ അച്ചൻ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കർമികത്വം വഹിക്കും.

ഇതോടൊപ്പം റവ. ഫാ. സോജിൻ കുറുംതോട്ടത്തിൽ അച്ചൻ, ക്നാനായ ഇടവക വികാരി റവ. ഫാ. ജേക്കബ് നടയിൽ എന്നീ വൈദീകരുടെയും മഹനീയ കർമികത്വത്തിലാണ് വിശുദ്ധ മൂന്നിൻമേൽ കുർബാന നടത്തപ്പെടുന്നത്. തുടർന്ന് കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും വിവിധ വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ദേവാലയം ചുറ്റി വർണാഭമായ റാസയും (പ്രദക്ഷിണം) ആശിർവാദവും ഉണ്ടായിരിക്കും. അതിനുശേഷം നേർച്ച വിളമ്പോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. പെരുന്നാളിന് മുന്നോടിയായുള്ള പ്രത്യേക കൺവൻഷൻ ജൂൺ 25, 26, 27 തീയതികളിൽ ദേവാലയത്തിൽ വെച്ച് നടക്കും.

article-image

aqsasaqs

You might also like

  • Lulu Exchange
  • Straight Forward

Most Viewed