സംസ്ഥാനത്ത് ശനിയാഴ്ച മുതൽ കാലവർഷം കനക്കും; ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഷീബ വിജയൻ
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം അല്ലെങ്കിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും വെള്ളിയാഴ്ചയും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരിക്കും. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി.
desadsdfs

