ഹെയ്തിയെ തകർത്ത് മൊറോക്കോയും നോക്കൗട്ടിൽ
ഷീബ വിജയൻ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ തകർത്ത് മൊറോക്കോ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. അറ്റ്ലാന്റയിൽ ആവേശകരമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. മൊറോക്കോയ്ക്ക് വേണ്ടി അഷ്റഫ് ഹക്കീമി, ഇസ്മായിൽ സായ്ബാരി, സൗഫിയാനെ റഹീമി, ജെസീം യാസിൻ എന്നിവർ ഗോളുകൾ നേടിയപ്പോൾ, ഹെയ്തിക്കായി വിൽസൺ ഇസിഡോർ ഏക ഗോൾ സ്കോർ ചെയ്തു. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ കൈകളിൽ നിന്നുണ്ടായ ഒരു ഓൺഗോളും ഹെയ്തിയുടെ ഗോൾപട്ടികയിൽ ഇടംപിടിച്ചു. ഈ ജയത്തോടെ ഏഴ് പോയിന്റായ മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ഇതേ ഗ്രൂപ്പിലുള്ള ബ്രസീലിനും ഏഴ് പോയിന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിലെ മികവിൽ ബ്രസീലാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.
dqwsdsasa

