അരുണാചലിൽ മണ്ണിടിച്ചിലും മിന്നൽപ്രളയവും; അഞ്ചു പേരെ കാണാതായി


ഷീബ വിജയൻ

അരുണാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും പെട്ട് അഞ്ചു പേരെ കാണാതായി. കേയി പൻയോർ ജില്ലയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്ത് മണ്ണിടിച്ചിലിനെത്തുടർന്ന് പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണ്ണമായും താറുമാറായി കിടക്കുകയാണ്. കൂടാതെ ഒട്ടേറെ വീടുകൾ തകരുകയും മിന്നൽപ്രളയത്തെത്തുടർന്ന് 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

article-image

qwdesews

You might also like

  • Lulu Exchange
  • Straight Forward

Most Viewed