എയർപോർട്ടിൽ എത്തിയിട്ടും നാട്ടിലെത്തിയില്ല; ഒടുവിൽ മലയാളി യുവാവിനെ കണ്ടെത്തിയത് മസ്‌കത്തിലെ മോർച്ചറിയിൽ


ഷീബ വിജയൻ

മസ്‌കത്തിലെ വാദി കബീറിലെ ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ് എന്ന മലയാളി യുവാവിന്റെ മൃതദേഹം മിലിട്ടറി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയിൽനിന്ന് ലീവെടുത്ത അനസ്, മബേല സനായയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുക്കലെത്തുകയും ഏപ്രിൽ 22ന് അനസിനെ മസ്‌കത്ത് വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് അനസ് നാട്ടിൽ എത്തിച്ചേരാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുകയും ഏപ്രിൽ 23ന് അനസിന്റെ സ്പോൺസർ ഒമാൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം ജനിതക പരിശോധന (ഡി.എൻ.എ ടെസ്റ്റ്) വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

article-image

asdeswdsaedsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed