ജി.സി.സി-അമേരിക്കൻ മന്ത്രിതല യോഗം: സൗദി വിദേശകാര്യ മന്ത്രി ബഹ്‌റൈനിലെത്തി
പ്രദീപ് പുറവങ്കര
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും അമേരിക്കയും തമ്മിൽ നടക്കുന്ന സുപ്രധാന മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെത്തി. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നേരിട്ടെത്തി ഊഷ്മളമായി സ്വീകരിച്ചു. ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, നിലവിലെ വിവിധ പൊതു താൽപര്യ വിഷയങ്ങളെക്കുറിച്ചും ഈ ഉന്നതതല ഏകോപന യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കും.
adeswdssad
sxxddx

