വോൾ സ്ട്രീറ്റ് ജേർണൽ സി.ഇ.ഒ കൗൺസിലിൽ ഇടം നേടി അദീബ് അഹമ്മദ്


പ്രദീപ് പുറവങ്കര

അബുദാബി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ 'ദി വോൾ സ്ട്രീറ്റ് ജേർണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട്' സി.ഇ.ഒ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ലണ്ടനിൽ നടന്ന സി.ഇ.ഒ കൗൺസിൽ സമ്മിറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ആഗോള സാമ്പത്തിക രംഗം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖ വ്യവസായ നേതാക്കളെയും എക്സിക്യൂട്ടീവുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ സമ്മേളനം.

കൗൺസിൽ അംഗമെന്ന നിലയിൽ ബിസിനസ് ലോകത്തിന്റെ ഭാവിയെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാകുന്ന ആഗോള ചീഫ് എക്സിക്യൂട്ടീവുമാരുടെ ശൃംഖലയുടെ ഭാഗമായി അദീബ് അഹമ്മദ് മാറും. വോൾ സ്ട്രീറ്റ് ജേർണൽ സി.ഇ.ഒ കൗൺസിലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഈ സമയത്ത് അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ ലഭിക്കുന്ന വിലപ്പെട്ട അവസരമാണിതെന്നും അദീബ് അഹമ്മദ് പ്രതികരിച്ചു.

ഗൾഫ് മേഖല, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന ഗ്രൂപ്പായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അമരക്കാരനാണ് അദീബ് അഹമ്മദ്. നിലവിൽ ഫിക്കി (FICCI) അറബ് കൗൺസിൽ ചെയർമാനായ അദ്ദേഹം, അന്തർദേശീയ വേദികളിൽ ഇന്ത്യയുടെയും ഗൾഫ് മേഖലയുടെയും കാഴ്ചപ്പാടുകൾ അവതരിപ്പിക്കാറുണ്ട്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed