പുത്തൻ ഫീച്ചറുകളുമായി സാംസങ്; ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8, ഫോൾഡ് 8 ഫോണുകൾ ജൂലൈ 22ന് വിപണിയിലേക്ക്


ഷീബ വിജയൻ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ ഫോണുകളായ ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8, ഗാലക്സി ഇസഡ് ഫോൾഡ് 8 എന്നിവ ജൂലൈ 22ന് ആഗോള വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുസ്തകത്തിന്റെ മാതൃകയിലുള്ള ഫോൾഡബിൾ ഫോണിന്റെ കൂടുതൽ വീതിയുള്ള പുതിയൊരു പതിപ്പായിരിക്കും ഇതെന്നാണ് സൂചനകൾ. ഈ ഫോണുകളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പൂർണ്ണമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ചില പ്രധാന ഫീച്ചറുകൾ ലീക്കായിട്ടുണ്ട്.

വരാനിരിക്കുന്ന ഫ്‌ലിപ്പ്-സ്‌റ്റൈൽ ഫോൾഡബിൾ ഫോണിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 1,19,999 രൂപയായിരിക്കും വിലയെന്ന് പറയപ്പെടുന്നു. ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 8ന് 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഇന്നർ സ്‌ക്രീനും 4.1 ഇഞ്ച് കവർ ഡിസ്പ്ലേയും ഉണ്ടായിരിക്കാനാണ് സാധ്യത. മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഈ ഫോൺ എക്സിനോസ് 2600 (Exynos 2600) ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും എത്തുക. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,300mAh ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയേക്കും. ക്യാമറയുടെ കാര്യത്തിൽ, 50MP പ്രൈമറി ലെൻസും 12MP അൾട്രാ വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 10MP ഫ്രണ്ട് ക്യാമറയും ഇതിൽ പ്രതീക്ഷിക്കുന്നു. കൂടാതെ, സാംസങ്ങിന്റെ നിലവിലെ ഫോൾഡ് മോഡലുകളേക്കാൾ വീതിയേറിയ ഡിസൈനിലാകും ഗാലക്സി ഇസഡ് ഫോൾഡ് 8 വിപണിയിലെത്തുക.

article-image

asasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed