രാമക്ഷേത്രത്തിലെ ഫണ്ട് തിരിമറി; ഉന്നതനടക്കം 17 പേർ പ്രതിപ്പട്ടികയിലേക്ക്
ഷീബ വിജയൻ
അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഭാരവാഹി ഉൾപ്പെടെ 17 പേർ പ്രതിപ്പട്ടികയിലേക്ക് വരുന്നതായി സൂചന. ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (SIT) ശുപാർശ ചെയ്തതായാണ് വിവരം. കൂടാതെ ക്ഷേത്രം ട്രസ്റ്റിൽ അഴിച്ചുപണി നടത്തി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. സംഭാവനകൾ സൂക്ഷിച്ചിരുന്ന പെട്ടികളുടെ താക്കോൽ കൈവശം വെച്ചിരുന്ന ട്രസ്റ്റിലെ ഉന്നതനെ ഉൾപ്പെടെ അന്വേഷണസംഘം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
qwewqsqwqw

