റോഡിലെ അമിതവേഗതയെ പൂട്ടാൻ മൊബൈൽ റഡാർ യൂനിറ്റ് സ്ഥാപിച്ച് കുവൈത്ത്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്ത് നിരത്തുകളിലൂടെ നിയമംലംഘിച്ച് അതിവേഗത്തിൽ പാഞ്ഞുപോകുന്നവർ ശ്രദ്ധിക്കുക. നിങ്ങളെ ആരും കാണില്ലെന്ന് ധരിക്കേണ്ട, എല്ലാ നിയമ ലംഘനങ്ങളും കൃത്യമായി റഡാർ യൂനിറ്റുകൾ നിരീക്ഷിക്കുന്നുണ്ട്. കനത്ത പിഴയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളും നിയമലംഘകർ നേരിടേണ്ടിവരും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമാക്കലും ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കഴിഞ്ഞ ദിവസം വിവിധ ഹൈവേകളിൽ മൊബൈൽ മൊബൈൽ റഡാർ യൂണിറ്റുകൾ ഉപയോഗിച്ച് വ്യാപകമായ പരിശോധന നടത്തി. അമിത വേഗത ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയലായിരുന്നു ലക്ഷ്യം. പരിശോധനയിൽ 118 നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകി. മുൻ കേസുകളിൽ പ്രതികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, പ്രത്യേകിച്ച് പ്രധാന റോഡുകളിലെ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അമിത വേഗം ഉൾപ്പെടെയുള്ള അപകടകരമായ ഡ്രൈവിംഗ് രീതികൾ തടയുന്നതിനും ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഗതാഗത നിയലംഘനങ്ങൾക്ക് പിഴ കുത്തനെ വർധിപ്പിച്ച് കഴിഞ്ഞ മാസം രാജ്യത്ത് പുതിയ ഗതാഗത നിയമവും നടപ്പാക്കിയിട്ടുണ്ട്.
DSFADFSDASWDASW