സൗദിയിൽ തണ്ണിമത്തൻ ഉൽപാദനം 6,10,000 ടൺ കവിഞ്ഞു

ഷീബ വിജയൻ
റിയാദ് I സൗദിയിൽ തണ്ണിമത്തൻ ഉൽപാദനം 6,10,000 ടൺ കവിഞ്ഞുതായി കണക്ക്. വിവിധ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ വൈവിധ്യപൂർണവും ഉയർന്ന ഗുണനിലവാരം കൊണ്ട് വ്യത്യസ്തമാണ്. ഏറ്റവും പ്രധാനപ്പെട്ട ഇനങ്ങൾ ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ സെവൻ, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് എന്നിവ ആണ്. ജ്യൂസുകൾ, ഐസ്ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ സംസ്കാരണ വ്യവസായങ്ങളുടെ നിർമാണത്തിന് തണ്ണിമത്തൻ സംഭാവന നൽകുന്നു. തണ്ണിമത്തന്‍റെ സമൃദ്ധമായ ഉൽപ്പാദനം, വൈവിധ്യമാർന്ന ഇനങ്ങൾ, വൈവിധ്യമാർന്ന വ്യവസായങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും സീസണൽ വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.
കാർഷിക സുസ്ഥിരത കൈവരിക്കുന്നതിനും പ്രാദേശിക ഉൽപാദനത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ‘സൗദി വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
SCSZ