അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ


ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിക്ക് രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്‌സിജന്‍റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്‍റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്.

കരള്‍ രോഗത്തിന്‍റെ ചികിത്സാര്‍ഥം മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്. ഭാര്യ സൂഫിയയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും പിഡിപി നേതാക്കളും ആശുപത്രിയിലുണ്ട്.

article-image

adsadsadsads

You might also like

  • Straight Forward

Most Viewed