നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരൻ മരിച്ചു


നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. പോർച്ചിന് മുകളിൽ കയറി വൃത്തിയാക്കുന്നതിനിടയിൽ മുകളിലത്തെ നിലയിൽനിന്നും സ്ലാബ് അടർന്ന് അഭിൻ ദേവിന്‍റെ ദേഹത്തേക്ക് വീണു. 

സ്ലാബിനടിയിൽ നിന്നും അഭിനെ നാട്ടുകാർ പുറത്തെടുക്കുകയും കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.  കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ശോഭന. സഹോദരങ്ങൾ: അമൽ ദേവ്, അതുൽ ദേവ്.

article-image

െേി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed