എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം


കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ−കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഗവ. ലോ കോളേജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. അതിനിടെ, കേരള സർവകലാശാല യുവജനോത്സവത്തിൽ മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചാൻസലർക്ക് പരാതി നല്‍കി. മാർ ഇവാനിയോസ് കോളേജാണ് പരാതി നൽകിയത്. വിധികർത്താക്കളെയും മത്സരാർഥികളെയും ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയിൽ പറയുന്നു.

article-image

േമോേമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed