സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയാണെന്ന് കോടിയേരി


സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശമുണ്ടെന്നും ഗൂഢാലോചനയാണെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്ന് സർക്കാർ കണ്ടെത്തണം. ഇക്കാര്യത്തിൽ ഫലപ്രദമായ  അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ വിവാദങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രചാരണമാണ് ലക്ഷ്യം.  മുഖ്യമന്ത്രി രാജിവയ്ക്കില്ല, ജനത്തെ അണിനിരത്തി നേരിടും. പിണറായി വിജയനെക്കുറിച്ച് മുൻപും പലകഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്. 

കമല ഇന്‍റർനാഷണൽ  എന്ന കഥ എവിടെപ്പോയെന്നും കോടിയേരി ചോദിച്ചു. തനിക്ക് ഷാജ് കിരണെ അറിയില്ല. അയാളെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെയും കണ്ടിട്ടില്ല.  ചികിത്സയ്ക്കായാണ് അമേരിക്കയിൽ പോയത്. ചികിത്സയുടെ ചെലവ് പാർട്ടിയാണ് വഹിച്ചത്. മറ്റുള്ള കാര്യങ്ങളൊക്കെ കഥയുണ്ടാക്കിയവരോട് തന്നെ  ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ഇഡി നോട്ടീസ് അയച്ചിട്ടും ഒരു പ്രകടനംപോലും കേരളത്തിൽ നടത്താത്ത കോൺഗ്രസാണ്  ആരോപണങ്ങളുടെ പിന്നാലെ കലാപത്തിനിറങ്ങുന്നത്. തികഞ്ഞ രാഷ്ട്രീയപാപ്പരത്തമാണ് കോൺഗ്രസ് നേരിടുന്നതെന്നും കോടിയേരി ആരോപിച്ചു.

You might also like

Most Viewed