ഷാജ് കിരണുമായുള്ള ഫോൺ കോൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്


സ്വർ‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മർ‍ദ്ദമുണ്ടായെന്ന് ആവർ‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോൺ‍ റെക്കോർ‍ഡ് ചെയ്തത്. ഞാൻ എച്ചആർ‍ഡിഎസിന്റെ തടവറയിൽ‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആർ‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവർ‍ പാലക്കാട് നടത്തിയ വാർ‍ത്താ സമ്മേളനത്തിൽ‍ പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ ഫോണ്‍ സംഭാഷണം അവർ‍ പുറത്ത് വിട്ടു. 

സ്വപ്ന സുരേഷ് പറഞ്ഞത്: ഷാജ് കിരൺ മുന്നറിയിപ്പ് നൽ‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലൻസോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാൻ‍ അഭ്യർ‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരൺ‍ വിജിലൻസ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയിൽ‍ സരിത്തിനെ വിടാൻ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോൺ റെക്കോർ‍ഡ് ചെയ്തത്. എച്ച്ആർ‍ഡിഎസ് എന്നെ സ്വാധീനിക്കുന്നില്ല. എന്റെ അഭിഭാഷകൻ എന്റെ രക്ഷകനാണ്. അദ്ദേഹത്തെ തള്ളിപ്പറയില്ല. ജനം ഒരു അമ്മയുടെ വേദനയെ അറിയണം. നിങ്ങൾ‍ക്ക് വീണ്ടും നിങ്ങളുടെ മകനെ നഷ്ടപ്പെടും. നിങ്ങൾ‍ തടവറയിൽ‍ അടയ്ക്കപ്പെടും. നിങ്ങൾ‍ വേദനിക്കും എന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് ഞാൻ വിഷമത്തിലായത്. ഇടപെടൽ‍ നടത്തിയതുകൊണ്ട് കൃഷ്ണരാജിന് എന്താണ് നേട്ടം? സെക്സ് വീഡിയോ ഉണ്ടെങ്കിൽ‍ പുറത്തുവിടണം. എല്ലാവരും കാണണം. ശരിയാണോയെന്ന് കണ്ടെത്തണം. എന്നെ സഹോദരിയായി കാണണം. ഒരു സ്ത്രീയെ ആത്മഹത്യയിൽ‍ നിന്ന് രക്ഷിക്കണം. ഞാൻ എച്ച്ആർ‍ഡിഎസിന്റെ തടവറയിൽ‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. ഷാജീ ഞാൻ ആത്മഹത്യ ചെയ്യും. ഷാജ് കിരണിനും കുട്ടിക്കും കുട്ടികളില്ല. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് വാടക ഗർ‍ഭം ധരിക്കാമെന്ന് പറഞ്ഞത്. എന്റെ ആരോഗ്യ അനുവദിക്കുമെങ്കിൽ‍. ഒരു സ്ത്രീയുടെ വേദന ഞാൻ മനസിലാക്കി. ഞാൻ പറയുന്നത് ഓരോ അമ്മമാർ‍ക്കും സ്ത്രീകൾ‍ക്കും മനസിലാകും. അതിൽ‍ എന്താണ് തെറ്റ്? തെറ്റുണ്ടെങ്കിൽ‍ നിങ്ങൾ‍ക്ക് എന്നെ ചെരിപ്പൂരി അടിക്കാം.

You might also like

Most Viewed