സ്വപ്നയുടെ ആരോപണങ്ങളിൽ ദുരൂഹത; ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞതുപോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ലെന്ന് വിഡി സതീശൻ


സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണങ്ങളിൽ വ്യക്തതവരുന്നതുവരെ മുഖ്യമന്ത്രി മാറിനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സ്വപ്നയുടെ അടുത്തേക്ക് ദൂതനായി ഷാജ് കിരണിനെ വിട്ടത് പോലീസ് ആയിരുന്നോ? ഇതിലൊക്കെ വേണ്ടാത്തതു നടന്നിട്ടുണ്ട്. വഴിവിട്ട രീതിയിൽ സർക്കാരും സിപിഎമ്മും പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ മുഖ്യമന്ത്രി പേടിക്കേണ്ടതില്ല. ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞതുപോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ലെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത് ബിജെപി−സിപിഎം ധാരണമൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed