കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എൻ. പ്രഭാകരന്; 'മായാമനുഷ്യർ' മികച്ച നോവൽ


ഷീബ വിജയൻ

പ്രശസ്ത എഴുത്തുകാരൻ എൻ. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്റെ 'മായാമനുഷ്യർ' എന്ന നോവലിനാണ് ഈ ഉന്നത അംഗീകാരം ലഭിച്ചത്. മലയാളം ഉൾപ്പെടെ 24 ഇന്ത്യൻ ഭാഷകളിലെ പുരസ്‌കാരങ്ങളാണ് അക്കാദമി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 31-ന് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് മലയാളത്തിൽ നിന്നുള്ള കൃതി തിരഞ്ഞെടുത്തത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി എന്നീ നിലകളിൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരം കൂടിയായി ഈ പുരസ്‌കാരം മാറി. എട്ട് കവിതാസമാഹാരങ്ങളും നാല് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് ഇത്തവണത്തെ അവാർഡുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

 

article-image

adssadads

You might also like

  • Lulu Exchange
  • Straight Forward

Most Viewed