കടൽക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി


 

വിവാദമായ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച വിധി വരും. കേന്ദ്രസർക്കാരിന്റെയും ഇറ്റലിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയുടെ വിതരണം, നിക്ഷേപം എന്നിവയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിയുമെന്നും ജസ്റ്റിസ് എം ആർ ഷാ വ്യക്തമാക്കി. നഷ്ടപരിഹാരത്തുക കുടുംബങ്ങളെ നേരിട്ട് ഏൽപ്പിക്കാവുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കോടതി ഉത്തരവനുസരിച്ചുള്ള പത്ത് കോടി രൂപ നഷ്ടരപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. 9 വർഷത്തിന് ശേഷമാണ് കടൽക്കൊല കേസിലെ നടപടികൾ അവസാനിക്കാൻ പോകുന്നത്.

You might also like

Most Viewed