കൊറോണ വൈറസ് സാന്നിദ്ധ്യം; ഇന്ത്യയിൽ‍ നിന്നുള്ള സമുദ്രവിഭവങ്ങൾ‍ നിരോധിച്ച് ചൈന


ന്യൂഡൽഹി: ആറ് ഇന്ത്യൻ കന്പനികളിൽ നിന്ന് സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർ‍ന്ന് ഇന്ത്യയിൽ‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ് കസ്റ്റംസ് അറിയിച്ചത്. ആറ് ഇന്ത്യൻ കന്പനികളിൽനിന്ന് സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോർ‍ട്ട്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ നിരവധി കന്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം രാജ്യത്ത് വൻതോതിൽ നിയന്ത്രണവിധേയമായിരുന്നു. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ചൈന ഇപ്പോൾ‍ നേരിടുന്ന ആശങ്ക.

You might also like

Most Viewed