കോവിഡ് നിയമ ലംഘനം: പോലീസ് പിഴയായി ഈടാക്കിയത് 35 കോടിയിലധികം

തിരുവനന്തപുരം: ഈ വർഷം കോവിഡ് നിയമലംഘനങ്ങളുടെ പിഴയായി പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലീസ് പിഴ ചുമത്തുന്നത്. ഈ രീതിയിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ എട്ടു വരെ ചുമത്തിയ പിഴ 35,17,57,048 രൂപയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച 82,630 പേർക്കെതിരേയാണ് കേസെടുത്തത്. ഇപ്പോഴത്തെ ലോക്ഡൗൺ കാലയളവിൽ മാത്രം 1,96,31,100 രൂപയാണ് പിഴയായി ലഭിച്ചത്. 500 രൂപമുതൽ 5,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, ചടങ്ങുകൾ എന്നിവയ്ക്ക് 5,000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. മാസ്കില്ലെങ്കിൽ 500 രൂപയും അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് 2,000 രൂപവരെയും പിഴ ചുമത്തിയിട്ടുണ്ട്.